photo
ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കാനത്തിൽ ജമീല എം എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹമൂദ് മൂടാടി അദ്ധ്യക്ഷത വഹിച്ചു. ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻചന്ദ് , എക്സിക്യുട്ടീവ് അംഗം ടി.സതീശൻ, അജിത് കിഷോർ തൃശൂർ, സംസ്ഥാന ജനറൽ സെക്രട്ടറി സി.ബാലകൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് യോഹന്നാൻകുട്ടി, ഫാർമസി കൗൺസിൽ അംഗം കെ.ടി.വി.രവീന്ദ്രൻ, ഷിജി ജേക്കബ് കോട്ടയം, അൻസാരി കൊല്ലം, അജിത്കുമാർ ആലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.ഡി സലീഷ് കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി എം.ജിജീഷ് നന്ദി പറഞ്ഞു. സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ വർദ്ധിപ്പിച്ച മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.