sathi
ഹാർബറിൽ നിന്നും പിഴുതെടുത്ത കഞ്ചാവ് ചെടിയുമായി എക്സൈസ് - പോലീസ് സംഘം

ബേപ്പൂർ: ഫിഷിംഗ് ഹാർബറിൻ്റെ വടക്ക് ഭാഗത്ത് വല റിപ്പയറിംഗ് കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കഞ്ചാവ് ചെടി പിഴുതെടുത്തു. ഫറോക്ക് എക്സൈസ് ഇൻസ്പക്ടർ ടി.കെ നിഷിൽ കുമാറിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് കഞ്ചാവ് ചെടി പിഴുതെടുത്തത്. കഞ്ചാവ് ചെടിക്ക് 85 സെൻ്റിമീറ്റർ ഉയരമുണ്ട്. കസ്റ്റഡിയിലെടുത്ത കഞ്ചാവ് ചെടി വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം കേരള കൗമുദിയിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി. പ്രിവൻ്റീവ് ഓഫീസർ ജിനീഷ് എ.എം , സിവിൽ എക്സൈസ് ഓഫീസർമാരായ രജുൽ , അർജ്ജുൻ, ഡ്രൈവർ ഹിതിൻ എസ്. ദാസ് എം എന്നിവരും ബേപ്പൂർ പൊലീസ് സി.പി.ഒ മാരായ ആനന്ദൻ , സജിത്ത് എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ല നിയമ സേവന അതോറിറ്റി വളണ്ടിയർ ചന്ദ്രൻ ഇയ്യാടിൻ്റെ ഇടപെടൽ സഹായകമായി.