jkhy
അദ്ധ്യാപകർക്ക് സ്നെല്ലൻ ചാർട്ട് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പരിശീലനം ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖത്തിൽ ദേശീയ അന്ധതാനിവാരണ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികളിലെ കാഴ്ച വൈകല്യം നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്ന പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ അദ്ധ്യക്ഷത വഹിച്ചു. 'കുട്ടികളിലെ കാഴ്ച വൈകല്യം ' എന്ന വിഷയത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, മുക്കം സി.എച്ച്.സി ഒപ്റ്റോമെട്രിസ്റ്റ് എ. ബിജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ എന്നിവർ ക്ലാസ് എടുത്തു. പി.എച്ച്.എൻ ഷില്ലി , ക്രിസ്റ്റി ആൻറണി എന്നിവർ പ്രസംഗിച്ചു.