വടകര: സാമൂഹ്യ സുരക്ഷ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്ക് അഴിത്തല വാർഡിൽ വാർഡ് കൗൺസിലർ പി.വി ഹാഷിമിന്റെ നേതൃത്വത്തിൽ അഴിത്തല ഉമൂറുൽ ഉലൂം മദ്രസയിൽ പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് നടത്തി. അടുത്ത ദിവസങ്ങളിൽ കിടപ്പിലായവരുടെ വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കും. ക്ഷേമ പെൻഷനുകൾ ലഭിക്കാൻ ഗുണഭോക്താക്കൾ നിലവിലെ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ടുകയാണ്. മസ്റ്ററിംഗ്, വരുമാന സർട്ടിഫിക്കറ്റ് നൽകൽ, പുനർ വിവാഹിതയല്ല എന്ന ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് നൽകൽ, ആധാർ കോപ്പി പഞ്ചായത്തിൽ എത്തിക്കൽ തുടങ്ങി 1600 രൂപ ലഭിക്കാൻ വാർദ്ധക്യ അവശതകളിൽ വല്ലാതെ കഷ്ടപ്പെടുകയും വേവലാതിപ്പെടുകയും ചെയ്യുന്നുണ്ട്. ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് ഇത്തരം കടമ്പകൾ ഒഴിവക്കണമെന്നും വാർഡ് കൗൺസിലർ പി.വി ഹാഷിം ആവശ്യപ്പെട്ടു.