രാമനാട്ടുകര: അദ്വൈത മിഷൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ലയൺസ് ക്ലബ് രാമനാട്ടുകര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അദ്വൈത മിഷൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ട്രസ്റ്റ് മെമ്പർ ഡോ.സവീൻ എൻ.എസ് ഉദ്ഘാടനംചെയ്തു. അദ്വൈത മിഷൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കവിത എം. ഒ. അദ്ധ്യക്ഷയായിരുന്നു. ഐ.ഡി.എ എക്സിക്യൂട്ടീവ് മെമ്പർ വിനു.കെ.ശിവദാസ്, ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് ലാൻഡ്മാർക്, ഡോ.സുഹേഷ്. പി എന്നിവർ പ്രസംഗിച്ചു. 360 വിദ്യാർത്ഥികളെയും 40 രക്ഷിതാക്കളെയും പരിശോധിച്ച് സൗജന്യ ഡെന്റൽകിറ്റുകൾ വിതരണംചെയ്തു.