img20240726
ഓട്ടോറിക്ഷ ഡ്രൈവർ ദിലീപിന് സി.പി.ഐ തോട്ടത്തിൻ കടവ് ബ്രാഞ്ച് സെക്രട്ടറി സി.സി.ബാലൻ ഉപഹാരം നൽകുന്നു

മുക്കം: ഇരുവഞ്ഞിപുഴയിൽ ഒഴുക്കിലകപ്പെട്ട് മരണത്തോട് മല്ലടിക്കുകയായിരുന്ന വീട്ടമ്മയെ രക്ഷപെടുത്താൻ മുൻകയ്യെടുത്ത തോട്ടത്തിൻ കടവിലെ ഓട്ടോറിക്ഷ ഡ്രൈവർ ദിലീപിനെ സി.പി.ഐ ആദരിച്ചു. മരക്കാട്ടു പുറത്തുള്ള മാധവി എന്ന വീട്ടമ്മ പുഴയിൽ അകപ്പെട്ടത് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ അഗസ്ത്യൻമുഴി പാലത്തിൽ നിന്ന് കാണാനിടയായ ദിലീപ് ഒട്ടോറിക്ഷ നിർത്തി നാട്ടുകാരെയും അഗ്നി രക്ഷ സേനയെയും വിവരമറിയിച്ച് പുഴയിലിറങ്ങി വീട്ടമ്മയെ രക്ഷപ്പെടുത്താൻ മുൻകയ്യെടുക്കുകയായിരുന്നു. ദിലീപ് ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവരെ അഗ്നിരക്ഷസേന കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. സി.പി.ഐ തോട്ടത്തിൻകടവ് ബ്രാഞ്ച് സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടറി സി.സി.ബാലൻ ഉപഹാരം കൈമാറി. രഘുപ്രസാദ്, പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു.