thozhil
thozhil

കോഴിക്കോട്: ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കായി സമർഥനം ട്രസ്റ്റ് ഫോർ ദി ഡിസബിൾഡ് നടപ്പിലാക്കുന്ന സൗജന്യ റീട്ടെയിൽ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുമാസം ദൈർഘ്യമുള്ള കോഴ്സിന്റെ പരിശീലനം എറണാകുളം നോർത്ത് പറവൂരിനടുത്തെ ട്രെയിനിംഗ് സെന്ററിലാണ് നടക്കുകയെന്ന് ട്രസ്റ്റ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എല്ലാം സൗജന്യമാണ്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. 18 മുതൽ 30 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 31

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ഫോൺ: 6361511991, 7907019173, വാർത്താസമ്മേളനത്തിൽ അശ്വിൻ പദ്മനാഭൻ, എം. ഹരികൃഷ്ണൻ, ടി.എസ്. നവനീത്, പി.ടി. ആഷിക് പങ്കെടുത്തു.