വടകര: ഒ.ആർ.എസ് ബോധവത്ക്കരണ വാരാചരണത്തോടനുബന്ധിച്ച് ഒ.ആർ.എസ് ലായനിയുടെ പ്രാധാന്യം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനു വേണ്ടി ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾക്ക് തുടക്കമായി. വടകരസഹകരണ ആശുപത്രിയിൽ നഗരസഭാ അദ്ധ്യക്ഷ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു . ഒ.ആർ.എസ് ട്രക്കിന്റെ ഫ്ലാഗ് ഓഫ് കർമ്മവും അവർ നിർവഹിച്ചു. സഹ.ആശുപത്രി പ്രസിഡന്റ് ആർ.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. നൗഷീദ് അനി , ഡോ. എംവി. ഹരിദാസ് , ഡോ. പ്രശാന്ത് പവിത്രൻ , ഡോ.പ്രേംദീപ് ഡെന്നിസൺ , ഡോ. ലതാ സുബ്രഹ്മണ്യം, സഹ.ആശുപത്രി സെക്രട്ടറി നിയാസ് .പി കെ, ഡോ. സലാഹുദ്ദീൻ പ്രസംഗിച്ചു.