sathee
നിയമ ബോധവൽക്കരണം കോഴിക്കോട് വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ഷിബു തോമസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : ജില്ല നിയമ സേവന അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി ചേളന്നൂർ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി. ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് നൗഷീർ പി.പി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. മീഡിയേറ്റർ അഡ്വ. വി.പി. രാധാകൃഷ്ണൻ ക്ലാസെടുത്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് കുമാർ.പി, മെമ്പർ രമേശൻ.എൻ, പാരാ ലീഗൽ വോളണ്ടിയർ എം.സുധാകരൻ എന്നിവർ പ്രസംഗിച്ചു. ടി.എൽ.എസ്.സി സെക്രട്ടറി പ്രദീപ് ഗോപിനാഥ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ നന്ദിയും പറഞ്ഞു.