img20240727
കിസാൻ സഭ തിരുവമ്പാടി മണ്ഡലം സമ്മേളനത്തിൽ കർഷകരെ ആദരിക്കൽ കെ.നാരായണ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: അഖിലേന്ത്യ കിസാൻസഭ തിരുവമ്പാടി മണ്ഡലം സമ്മേളനം ജില്ലാപ്രസിഡന്റ് കെ.നാരായണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ടി.ജെ.റോയ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സി. കമ്മിറ്റി അംഗം പി.കെ. കണ്ണൻ, ജില്ലാ കൗൺസിൽ അംഗം കെ.മോഹനൻ, മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ, കൊടിയത്തൂർ ലോക്കൽ സെക്രട്ടറി വി. കെ. അബൂബക്കർ, പി.സൗദാമിനി പ്രസംഗിച്ചു. അസീസ് കുന്നത്ത് പ്രവർത്തനറിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മികച്ച കർഷകരായ ബീരാൻകുട്ടി പഴംപറമ്പിൽ, ഇ പി അബൂബക്കർ, സദാനന്ദൻ വെള്ളങ്ങോട്, ഷാഹുൽ ഹമീദ് എന്നിവരെ ആദരിച്ചു. കെ.വാഹിദ് സ്വാഗതവും രഘുപ്രസാദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.ജെ.റോയ് (പ്രസിഡന്റ്), കെ.വാഹിദ് (സെക്രട്ടറി), ടി.പി.ഷാഹുൽ ഹമീദ് (ട്രഷറർ).