രാമനാട്ടുകര: നഗരസഭ ഡിജിറ്റൽ സാക്ഷരതാ സർവേ ഇ .സച്ചിദാനന്ദന്റെ വീട്ടിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു . മുഴുവൻ ആളുകളെയും നവംബർ ഒന്നിനകം ഡിജിറ്റൽ സാക്ഷരാരാക്കുക എന്നതാണ് ലക്ഷ്യം. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ്, നഗരസഭാ സെക്രട്ടറി പി. ശ്രീജിത്ത്, ഡിവിഷൻ കൗൺസിലർ കെ. ജയ്സൽ, സി.ഡി.എസ് ചെയർപേഴ്സൺ ഷാജി ലത , ഡിജി കേരള നോഡൽ ഓഫീസർ മനോജ് , നോഡൽ പ്രേരക് സംഗീത. പി.വി, പ്രേരക് വേണുഗോപാൽ. ടി,ഡിജി വോളന്റീയർ ആദിത്യ പങ്കെടുത്തു.