കുറ്റ്യാടി: കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "ഞാറ്റുവേല ചന്തയും കർഷക സഭയും മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം തോമസ് കാഞ്ഞിരത്തിങ്കൽ, കൃഷി ഓഫീസർ മെൽവിൻ മോഹൻ എസ്, കൃഷി അസിസ്റ്റന്റുമാരായ സജി പി, റഷാന സി, ചത്തൻകോട്ടുനട അഗ്രോ സർവീസ് സെന്റർ പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഞാറ്റുവേല ചന്തയുടെ ഭാഗമായി കാർഷിക ഉത്പന്നങ്ങളുടെയും നടീൽ വസ്തുകളുടെയും പ്രദർശനവും വിപണനവും നടത്തി.