കൊയിലാണ്ടി: 2024 പാരീസ് ഒളിമ്പിക്സിന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂളിലെ വിദ്യാർത്ഥികൾ . ഒളിമ്പിക്സ് ഔദ്യോഗിക ചിഹ്നമായ അഞ്ച് വളയങ്ങളുടെ മാതൃകയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഓരോ വളയങ്ങളുടെയും നിറത്തിൽ വസ്ത്രങ്ങൾ ധരിച്ച് പാരീസ് ഒളിമ്പിക്സ് ഗാനത്തിനനുസരിച്ച് ചുവടുകൾ വച്ചു. തുടർന്ന് പ്രധാനദ്ധ്യാപിക ശ്യാംനിവാസ് സ്കൂൾ സ്പോർട്സ് ക്ലബ് സെക്രട്ടറി ഹരിൻ കല്യാണിന് ദീപശിഖ കൈമാറി. സ്കൂൾ കായിക താരങ്ങൾ ദീപശിഖയുമായി
വലംവെച്ചു. ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി. റഷീദ് പുളിയഞ്ചേരി, ജിജി എൽ.ആർ , നീതു എം ,
അഖിൽ പി.സി , ബേണി കെ.കെ നേതൃത്വം നൽകി.