news
അഫ്നാസ്

കുറ്റ്യാടി: ആയഞ്ചേരി മംഗലാട് പരേതനായ തേറത്ത് കുഞ്ഞബ്ദുല്ലയുടെ മകൻ അഫ്നാസ് (43) ദുബയിൽ ഹൃദയാഘാതം മൂലം മരിച്ചു. സന്ദർശനാർത്ഥം ദുബയിലെത്തിയ അഫ്നാസ് കഴിഞ്ഞ ദിവസം രാത്രി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. മാതാവ്: സഫിയ. നടുവണ്ണൂരിലെ നേരമ്പാട്ടിൽ ഇമ്പിച്ചി ആലിഹാജിയുടെ മകളും വേളം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ അശിദത്താണ് ഭാര്യ. മക്കൾ: അയിറ അഫ്നാസ്, അയ്റിക്ക്. സഹോദരി: തസ്നി.