കൊളത്തറ: ചേളാരി പെരുവള്ളൂർ ഗവ.എൽ.പി.സ്കൂൾ അദ്ധ്യാപിക പി. ലിൻസി (40) കൊളത്തറ മഹിളാ സമാജത്തിനടുത്തുള്ള സൗമിനി വിഹാറിൽ നിര്യാതയായി. കൊയിലാണ്ടി കുറുവങ്ങാട് പുതിയോട്ടിൽ വേലായുധൻ, ശ്യാമള ദമ്പതികളുടെ മകളാണ്. ഭർത്താവ് എൻ.കെ. നിധീഷ് (സി.പി.എം കൊളത്തറ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, നല്ലളം ജില്ലാ പഞ്ചായത്ത് വ്യവസായ എസ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ) .മക്കൾ: നവനി, തേജസ് .സഹോദരങ്ങൾ: മൻസി, ബിനോയ് (ദുബയ്) സഞ്ചയനം ചൊവ്വാഴ്ച. സംസ്കാരം ഇന്ന് രാവിലെ 10ന് നല്ലളം മാങ്കുനി ശ്മശാനത്തിൽ.