വടകര: സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതി പ്രവർത്തൻ മണലിൽ മോഹനൻ പരിസ്ഥിതി സംരക്ഷണ ദിനം ഉദ്ഘാടനം ചെയ്തു. ശുചിത്വ സന്ദേശ യാത്രയിൽ വടകര പട്ടണത്തിലെ മാലിന്യങ്ങൾ പെറുക്കി മൂരാട് പാലം വരെ പോയി തിരിച്ച് വടകര പഴയ സ്റ്റാൻഡ് വഴിപുതിയ സ്റ്റാൻഡിൽ യാത്ര അവസാനിച്ചു. യോഗത്തിൽ റോട്ടറി പ്രസിഡന്റ് കെ.ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ മോഹൻ പ്രസംഗിച്ചു. അഡ്വ.രാജൻ കായക്ക സ്വാഗതം പറഞ്ഞു. പി.സുബ്രമണ്യൻ, സുധീഷ് കുമാർ, പി. രാജൻ,ബിന്ദു, ജയരാജൻ എന്നിവർ നേതൃത്വം നൽകി.