വടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ഒഞ്ചിയം യൂണിറ്റ് സ്പെഷൽ കൺവൻഷൻ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എം സുദർശനകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ.പി ഗോപിനാഥ്, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രമണി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.കെ പ്രഭാകരൻ, പി.വത്സൻ, വി.പി കൃഷ്ണൻ, ഇ.ജാനകി പ്രസംഗിച്ചു. ഡോക്ടറേറ്റ് നേടിയ പി.പി ഷാജുവിനെയും എൽ.എസ്.എസ്, യു. എസ്.എസ് വിജയികളെയും അനുമോദിച്ചു. സംഘടനയുടെ കൈത്താങ്ങ് പദ്ധതി വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.കെ പങ്കജാക്ഷൻ സ്വാഗതവും വി.പി ജ്യോതിബാസു നന്ദിയും പറഞ്ഞു.