കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമ്പല നവീകരണ പ്രവൃത്തിയുടെ ഫണ്ട് സമാഹരണം ബ്രഹ്മശ്രീ മേപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടിതിരിപ്പാട് ഉദ്ഘാടനം ചെയ്തു. നവീകരണ കമ്മിറ്റി ചെയർമാൻ ഇ.എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരികളായ ഇളയടത്ത് വേണുഗോപാൽ, പാതിരിക്കാട് മുരളീധരൻ, വാർഡ് കൗൺസിലർ ടി. മനോഹരി. കമ്മിറ്റി വൈസ് ചെയർമാൻ മാരായ അഡ്വ.ടി.കെ.രാധാകൃഷ്ണൻ ,ശിവദാസൻ പനിച്ചിക്കുന്ന്, വി.വി.സുധാകരൻ കെ ചിന്നൻ നായർ, സി.ഉണ്ണികൃഷ്ണൻ, ഹരി കണ്ടോത്ത്, പി.എം.ബി. നടേരി, എൻ.എം.വിജയൻ. ഇന്ദിര എന്നിവർ പ്രസംഗിച്ചു. കൺവീനർ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി സ്വാഗതവും ലീല കോറുവീട്ടിൽ നന്ദിയും പറഞ്ഞു.