photo
അനുസമരണം

കൊയിലാണ്ടി: റെഡ് ക്രോസ് ജില്ലാ സെക്രട്ടറിയും ജെ.ആർ.സി സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ.വി ഗംഗാധരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തിൽ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഗംഗാധരൻ മാസ്റ്ററുടെ പേരിൽ ജില്ലാതലത്തിൽ റെഡ് ക്രോസ് അവാർഡ് നൽകുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു. ഡോ. പി സുരേഷ്,​ ദീപു മുടക്കല്ലൂർ , ഷാൻ കട്ടിപ്പാറ,​ രഞ്ജീവ് കുറുപ്പ് എന്നിവർ പ്രസംഗിച്ചു.