കുറ്റ്യാടി: ഉമ്മൻചാണ്ടി അനുസ്മരണത്തോടനുബന്ധിച്ച് നടുപ്പൊയിലിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിന് പഠനോപകരണങ്ങൾ കൈമാറി കെ.പി.എസ്.ടി.എ പ്രവർത്തകർ. ഹൃദയപൂർവ്വം ഉമ്മൻചാണ്ടിക്ക് പദ്ധതിയുടെ ഭാഗമായാണ് കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റി ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കെ.പി.എസ്.ടി.എ ജില്ല ജോയിന്റ് സെക്രട്ടറി വി.വിജേഷ് ബഡ്സ് സ്കൂൾ അദ്ധ്യാപിക സ്വാതിക്ക് പഠനോപകരണങ്ങൾ കൈമാറി.കെ.ബിനി അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ.സുരേഷ് മുഖ്യാതിഥിയായി.പി.പി.ദിനേശൻ, ടി.വി.രാഹുൽ, പി.കെ.ഷമീർ, എസ്.എസ്.അമൽ കൃഷ്ണ, വി.പി.അജ്നാ സ്, വി.കെ.അശ്വിൻ, ജി.കെ.ശ്രീകല, ആൽഫ ബാലൻ, മോളി, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.