കടലുണ്ടി: തപസ്യ കടലുണ്ടിയുടെ വനപർ വ്വം 2024ന്റെ ഭാഗമായി പ്രബോധിനി റേഷൻ ഷാപ്പിന് സമീപം നടന്ന വനപർവ്വ സിമ്പോസിയം തപസ്യ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വെട്ടിയാട്ടിൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ചെറുകാട് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വനവത്ക്കരണ പരിപാടിയിൽ കെ.എം പ്രഭാകരൻ, വെള്ളായിക്കോട്ട് ശിവദാസന്റെ വീട്ടിലും കാരകളിപറമ്പ് തിരുമലമ്മൽ കാവ്, പ്രബോധിനി അമ്പാളികാവ് എന്നിവിടങ്ങളിലും വൃക്ഷത്തൈ നട്ടു. അനൂപ് കുന്നത്ത് , മോഹൻദാസ് പാലക്കാടൻ, വൽത്സരാജ് .എം, കൃഷ്ണകുമാർ മുതുകാട്ടിൽ, മോഹൻദാസ് പ്രബാധിനി , കെ.എം.രാമചന്ദ്രൻ , സജി കാക്കാതിരുത്തി, തിരുമലമ്മൽ പുരുഷോത്തമൻ, അമ്പാളി സുഭാഷ്, നെഹസുരാജ് പ്രസംഗിച്ചു.