img
കൈത്തറി തൊഴിലാളി മെഡിക്കൽ ക്യാമ്പ് വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വടകര: കേരള സർക്കാർ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിഖ്യത്തിൽ വടകര മേഖലയിലെ കൈത്തറി തൊഴിലാളികൾക്ക് വടകര സഹകരണ ആശുപത്രിയുടെയും അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ . കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാനായ സി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി റജിസ്ട്രാർ കെ.രാധാകൃഷ്ണൻ മ്യഖ്യാഥിതിയായി. ക്യാൻസർ വിദഗ്ദ്ധൻ വിനീത് മാത്യു ജോൺ ആരോഗ്യ ബോധവത്ക്കരണ ക്ലാസെടുത്തു. ഡോ. സൽമാൻ, എ.വി.ബാബു,​ ദിജേഷ്.ഇ,​ കെ.കെ. മനോജ് എന്നിവർ പ്രസംഗിച്ചു. കേരള ബാങ്കിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ ഇൻഷ്വറൻസ് സൗകര്യം ഒരുക്കി.