photo
കോക്കല്ലൂർ മീത്തലെ ചാലിൽ കുമാരന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീട് തകർന്ന നിലയിൽ

ബാലുശ്ശേരി: കോക്കല്ലൂരിൽ വീടിനു മുകളിൽ തെങ്ങ് വീണു ദമ്പതികൾക്ക് പരിക്ക്. മീത്തലെ ചാലിൽ കുമാരൻ (75 ),ഭാര്യ കാർത്തി എന്നിവർക്കാണ് പരിക്കേറ്റത്. കുമാരന് തലയ്ക്ക് ഗുതരമായി പരിക്കേറ്റിട്ടുണ്ട് . ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വീട് പൂർണമായും തകർന്നിട്ടുണ്ട് . നിർമല്ലൂർ പാറമുക്ക് രമിലേഷിന്റെ വീടിനുമുകളിൽ തെങ്ങ് വീണു ആളപായമില്ല.