മുക്കം: 'നിറമല്ല രുചി' ക്യാമ്പയിൻന്റെ ഭാഗമായി മുക്കത്ത് കളർലെസ് കോർണർ ഉദ്ഘാടനം ചെയ്തു. സ്റ്റാർ ബേക്ക്സിൽ നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യവസ്തുക്കളിലെ നിറങ്ങളുടെ അതിപ്രസരം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും നിറം ചേർക്കാത്ത ഭക്ഷ്യ വിഭവങ്ങളെക്കുറിച്ച് ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം തന്നെ ഔഷധമാകണമെന്നും അദ്ദേഹം പറഞ്ഞു. ബേക്കേഴ്സ് അസോസിയേഷൻ തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് വിശ്വനാഥൻ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ എ.പി. അനു, ലസിക, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജി ജോസഫ്, അബ്ദുറഹിം, കെ.ആർ. മീവാർ എന്നിവർ പ്രസംഗിച്ചു. അഗസ്ത്യൻമുഴി താഴെക്കോട് എ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്കരണ ക്ലാസിന് തിരുവമ്പാടി ഫുഡ് സേഫ്റ്റി ഓഫീസർ എ.പി. അനു നേതൃത്വം നൽകി. നിറമില്ലാത്ത ലഡ്ഡു വിതരണം നടത്തുകയും ചെയ്തു.