കുറ്റ്യാടി: കുറ്റ്യാടി സീഗേറ്റും യു.എൽ.സി.സി.എസ് ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന വാഗ്ഭടാനന്ദ എഡ്യു. പ്രോജക്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി ഉദ്ഘാടനം ചെയ്തു. സീഗേറ്റ് ചെയർമാൻ സെഡ്.എ. സൽമാൻ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ അനീസ് മുഹമ്മദ് മുഖ്യഭാഷണം നടത്തി. കെ.വി. അബ്ദുൽ മജീദ്, എൻ.ബഷീർ,മനോജ് ചാലക്കണ്ടി, ഡിൽന കള്ളാട് എന്നിവർ പ്രസംഗിച്ചു. യു.എൽ.സി.സി.എസ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട എട്ട് കേന്ദ്രങ്ങളിൽ നിന്ന് മിടുക്കരായ കുട്ടികളെ കണ്ടെത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനം നൽകും. പഠനയാത്രകൾ, പഠന ഗവേഷണ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ, പരിശീലന ക്ലാസുകൾ എന്നിവ കുട്ടികൾക്ക് ലഭിക്കും. വിവിധ ഘട്ടങ്ങളിൽ ഐ.എസ്.ആർ.ഒ , എൻ.ഐ.ടി, റീജിയണൽ സയൻസ് സെന്റർ, ബോട്ടോണിക്കൽ ഗാർഡൻ, കലിക്കറ്റ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.