കോഴിക്കോട്:തോൽവിയിൽ നിന്ന് സി.പി.എം പാഠം പഠിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.തോൽവിയിൽ നിന്ന് സി.പി.ഐ പാഠം പഠിക്കുന്നുണ്ട്.ജനങ്ങൾ സ്നേഹത്തോടെ നൽകിയ മുന്നറിയിപ്പാണ് തോൽവി. രണ്ടാം എൽ.ഡി.എഫ് സർക്കാരിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല.കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയതാണ് അതിന്റെ കാരണം.മുന്നണിയിൽ തിരുത്തൽ ശക്തിയായി തുടരുമെന്നും ബിനോയ് വിശ്വ കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.