plant
മലിനജല സംസ്കരണ പ്ലാന്റുകൾ

പ്ലാന്റുകൾ വരിക അമൃത് പദ്ധതിയിൽ

കോഴിക്കോട്: കോതിയിലും ആവിക്കൽ തോടിലും സ്ഥാപിക്കാനിരുന്ന മലിനജല സംസ്‌കരണ പ്ലാന്റുകൾ വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റ് മേഖലയിലേക്ക് മാറ്റാൻ തീരുമാനം. മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കോർപ്പറേഷന്റെ പ്രത്യേക കൗൺസിൽ യോഗത്തിലാണ് തീരുമാനമായത്. ഒറ്റ പദ്ധതിയായാണ് നടപ്പാക്കുക. വെസ്റ്റ്ഹില്ലിൽ നിർമിക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്‌കരണകേന്ദ്രം ആവിക്കലിലേക്ക് മാറ്റാനും തീരുമാനമായി. കോതിയിലെയും ആവിക്കലിലെയും പദ്ധതിയെ എതിർത്ത യു.ഡി.എഫ് തീരുമാനത്തെ സ്വാഗതം ചെയ്തു. പദ്ധതി മാറ്റില്ലെന്നും കോതിയിലും ആവിക്കലിലും നടപ്പാക്കുമെന്നുമായിരുന്നു കോർപ്പറേഷൻ നിലപാട്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടിയാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്തിരുന്നു.

തീരുമാനം അമൃത് കോർ കമ്മിറ്റി അംഗീകരിച്ചു. കൗൺസിൽ അംഗീകാരമായതോടെ വിഷയം ഉന്നതാധികാര സമിതി പരിഗണിക്കും.
പദ്ധതികളുടെ നെറ്റ് വർക്ക് പ്രവൃത്തിയുടെ കരാറെടുത്തിട്ടുള്ള അഹമ്മദാബാദിലെ നാസിത് ഇൻഫ്രാസ്ട്രക്ചറിന്റെ കാലാവധി അവസാനിച്ചതാണ്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചാൽ ഈ കമ്പനിയ്ക്ക് തന്നെ അനുമതി നൽകും. പ്ലാന്റ് നിർമാണ കരാർ ഏറ്റെടുത്ത സീമാക്ക് ഒഴിവായ സാഹചര്യത്തിൽ പുതിയ പദ്ധതിരേഖ തയ്യാറാക്കാൻ ഡി.ബി.ഒ.ടി മാതൃകയിൽ ടെൻഡർ വിളിച്ച് ചെയ്യാനാണ് തീരുമാനം. ഡി.പി.ആർ തയ്യാറാക്കാൻ വാട്ടർ അതോറിറ്റിയെ ഏൽപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും സരോവരത്ത് നിർമ്മിക്കാനിരിക്കുന്ന പദ്ധതി പൂർത്തിയാകാത്തതിനാലാണ് ബി.ഒ.ടി.യിലേക്ക് മാറാൻ തീരുമാനിച്ചത്. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ, കെ.സി.ശോഭിത, കെ.മൊയ്തീൻകോയ തുടങ്ങിയവർ പ്രസംഗിച്ചു.

പദ്ധതിത്തുക 133.16 കോടി

പ്ലാ​ന്റ് ​മാ​റ്റം​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ വി​ജ​യം​:​ ​യു.​ഡി.​എ​ഫ്

കോ​ഴി​ക്കോ​ട്:​ ​ആ​വി​ക്ക​ൽ​ ​തോ​ട്,​ ​കോ​തി​ ​എ​ന്നീ​ ​ജ​ന​സാ​ന്ദ്ര​ത​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്ന് ​എ​സ്.​ടി.​പി​ ​പ്ലാ​ന്റ് ​മാ​റ്റി​ ​വെ​സ്റ്റ്ഹി​ൽ​ ​സ്ഥാ​പി​ക്കാ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​എ​ടു​ത്ത​ ​തീ​രു​മാ​നം​ ​കൗ​ൺ​സി​ലി​നു​ ​അ​ക​ത്തും​ ​പു​റ​ത്തും​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ടി​ന്റെ​ ​വി​ജ​യ​മാ​ണെ​ന്ന് ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ൽ​ ​പാ​ർ​ട്ടി​ ​യോ​ഗം.​ ​
ഈ​ ​ര​ണ്ട് ​പ്ലാ​ന്റു​ക​ളും​ ​അ​നു​യോ​ജ്യ​മാ​യ​ ​സ്ഥ​ല​ത്ത​ല്ല​ ​നി​ർ​മ്മി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​തെ​ന്ന് ​യു.​ഡി.​എ​ഫ് ​നേ​ര​ത്തെ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്.​ ​പ്ര​ദേ​ശ​വാ​സി​ക​ളെ​ ​അ​ടി​ച്ച​മ​ർ​ത്തി​യും​ ​ബ​ല​ ​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യും​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ല​ല്ല​ ​അ​നു​യോ​ജ്യ​മാ​യ​ ​മാ​റ്റ​ത്തി​ലൂ​ടെ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ലാ​ണ് ​യ​ഥാ​ർ​ത്ഥ​ ​ജ​ന​പ​ക്ഷം​ ​പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത് .​ ​ജ​ന​സാ​ന്ദ്ര​ത​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​ലൂ​ടെ​ ​ആ​വി​ക്ക​ൽ​തോ​ട് ​പ്ര​ദേ​ശ​ത്ത് 316​ ​പേ​ർ​ക്കും​ ​കോ​തി​യി​ൽ​ 64​ ​പേ​ർ​ക്കും​ ​എ​തി​രെ​ ​കേ​സ് ​നി​ല​നി​ൽ​ക്കു​ന്നു.​ ​ഇ​ത് ​പി​ൻ​വ​ലി​ക്ക​ണം.​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യു​മ്പോ​ൾ​ ​പ​ദ്ധ​തി​ക​ൾ​ ​ജ​ന​വി​രു​ദ്ധ​മാ​കാ​തി​രി​ക്കാ​ൻ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​ര​ണാ​ധി​ക​ൾ​ ​ഭാ​വി​യി​ൽ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​യോ​ഗ​ത്തി​ൽ​ ​യു.​ഡി​ .​എ​ഫ് ​പാ​ർ​ട്ടി​ ​ലീ​ഡ​ർ​ ​കെ.​സി.​ ​ശോ​ഭി​ത​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​ ​മൊ​യ്തീ​ൻ​ ​കോ​യ,​ ​എ​സ്.​ ​കെ.​ ​അ​ബൂ​ബ​ക്ക​ർ​ ,​ ​ക​വി​ത​ ​അ​രു​ൺ​ ,​ ​കെ.​ ​റം​ല​ത്ത് ​അ​ജീ​ബ​ ​ഷ​മീ​ൽ,​ ​കെ​ .​പി​ ​രാ​ജേ​ഷ് ​കു​മാ​ർ​ ​ഡോ.​ ​പി.​ ​എ​ൻ.​ ​അ​ജി​ത,​ ​കെ.​ ​നി​ർ​മ്മ​ല,​ ​മ​നോ​ഹ​ര​ൻ​ ​മാ​ങ്ങാ​റി​ൽ,​ ​ഓ​മ​ന​ ​മ​ധു,​ ​ആ​യി​ഷ​ബീ​ ​പാ​ണ്ടി​ക​ശാ​ല,​ ​സാ​ഹി​ദ​ ​സു​ലൈ​മാ​ൻ,​ ​എ​ൻ.​ ​പി.​ ​സൗ​ഫി​യ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.