news
പടം മരുതോങ്കര അങ്ങാടിയിൽ തെങ്ങ് ലൈനിൽ വീണപ്പോൾ പടം.. ഊരത്ത് പുതുപറമ്പിൽ ഷെരീഫിൻ്റെ വീടിന് മുകളിൽ മരം പൊട്ടിവീണപ്പോൾ പടം.. കാവിലുംപാറ പഞ്ചായത്തിലെ ചിറ്റേത്തകളം ബിജുവിൻ്റെ അടുക്കള ഭാഗം തെങ്ങ് പൊട്ടിവീണപ്പോൾ

കുറ്റ്യാടി: ഇന്നലെ ഉച്ചയോടെ കാവിലും പാറ, കുറ്റ്യാടി മേഖലകളിൽ ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. കുറ്റ്യാടി ഊരത്ത് പുതുപറമ്പിൽ ഷെരീഫിൻ്റെ വീടിന്ന് മുകളിൽ തെങ്ങ് പൊട്ടിവീണു മേൽ വശത്ത് പാകിയ ഷീറ്റ് തകർന്നു. കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ ആറാംവാർഡിലെ മുറ്റത്തു പ്ലാവിൽ താമസിക്കുന്ന ചിറ്റാട്ടുകുളം ബിജുവിന്റ വീടിനു മുകളിൽ തെങ്ങും മരങ്ങളും വീണ് വീട് ഭാഗികമായി തകർന്നു. വീട്ടുകാർ പുറത്ത് പോയതിനാൽ വൻ അപകടത്തിൽ നിന്നും രക്ഷപെടുകയായിരുന്നു. മരുതോങ്കര ടൗണിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും തെങ്ങ് കടപുഴകി വൈദ്യുതി ലൈനിൽ വീണ് വലിയ സ്ഫോടനത്തോടെ തീ പടർന്നു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി പുന:സ്ഥാപിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, വാർഡ് മെംബർ എ.ടി ഗീത, വാർഡ്‌ മെമ്പർ പുഷ്പ തോട്ടും ചിറ കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ.ടി ഷാജി എന്നിവർ സ്ഥലം സന്ദർശിച്ചു.