കോഴിക്കോട്: ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത്, മേലടി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെ ലോക ഹെപ്പറ്റൈറ്റിസ് ദിന ജില്ലാതല ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. മേലടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വീണ വി .എം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ഷാലിമ.ടി, ഡോ. മുഹസിൻ കെ ടി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷീന, പ്രകാശൻ, ദിനേശൻ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. ഡോ. മേരി ജ്യോതി വിൽസൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസാദ് പുതിയോട്ടിൽ എന്നിവർ ക്ലാസെടുത്തു.