sathi
ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ കെ.പി സി സി ജനറൽ സിക്രട്ടറി അഡ്വക്കറ്റ് ജയന്തൻ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: ഫിഷിംഗ് ഹാർബറിനോടും മത്സ്യ- അനുബന്ധ തൊഴിലാളികളോടുമുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്കെതിരെ ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി. ജന:സെക്രട്ടറി അഡ്വ കെ. ജയന്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം പി. സുൽഫിക്കർ, ഡി.സി.സി ജന.സെക്രട്ടറി പി.കുഞ്ഞിമൊയ്തീൻ, ടി.കെ.അബ്ദുൾ ഗഫൂർ, സി. എ.സെഡ്.അസീസ്, കരിച്ചാലി പ്രേമൻ, എം. ഷെറി, ആഷിഖ് പിലാക്കൽ, അയ്യന്റെ വീട്ടിൽ പ്രദീപ് (മത്സ്യ തൊഴിലാളി കോൺഗ്രസ്) കെ.റാണേഷ്, മലയിൽ ഗീത, രാജേഷ് അച്ചാറമ്പത്ത്, ടി.പുരുഷു, പി.എം. ഷഹബാസ് തുടങ്ങിയവർ പ്രസംഗിച്ചു.