gova

രാജ്ഭവൻ (ഗോവ ): ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്.സോമനാഥിന് ഗോവ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഡോ. സോമനാഥിന് യൂണിവേഴ്‌സിറ്റി ചാൻസലറായ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഓണററി ഡോക്ടറേറ്റ് നൽകിയത്. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ ഹാളിൽ നടന്ന ഗോവ യൂണിവേഴ്‌സിറ്റി കോൺവൊക്കേഷൻ ചടങ്ങിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.