മുക്കം: ഹയർ സെക്കൻഡറി സ്കൂൾ വിവിധ സാംസ്കാരിക- സന്നദ്ധ സംഘടകളുടെ സഹകരണത്തോടെ ദീപശിഖ റാലിയും ഒളിമ്പിക് റണ്ണും സംഘടിപ്പിച്ചു. ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ എസ്. രേഖ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. അഗസ്ത്യൻ മുഴിയിൽ നിന്ന് മുക്കത്തേക്ക് നടത്തിയ ഒളിമ്പിക് റൺ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കേടു ജില്ലസ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ. രാജഗോപാൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ടി.വി. അരുണാചലം, അശ്വനി സനൂജ്, പി.ജോഷില, കെ. വി. വിജയൻ, ഷഫ്ന ,പി. അലി അക്ബർ, സൗഫീക്ക് വെങ്ങളത്ത്, എ.സി. നിസാർ ബാബു, കെ.പി. അനിൽകുമാർ, കെ.കെ.അരുണ, ഡോ. സി.ജെ.തിലക്, ഹുസ്സൻ ഗ്രീൻഗാർഡൻ, ബക്കർ കളർബലൂൺ, ജസിന്ത് ഫോക്കസ്, സലിംപൊയിലിൽ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ സി.പി. ജംഷീന സ്വാഗതവും പ്രധാനാദ്ധ്യാപകൻ സി.എം.മനോജ് നന്ദിയുംപറഞ്ഞു.