1

മേപ്പാടി: വയനാട്ടിലെ ദുരന്തമുഖത്ത് കേന്ദ്രസേനയുടെ ഏകോപനത്തിനിറങ്ങി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ചൊവ്വാഴ്ച വെെകിട്ട് വയനാട്ടിലെത്തിയ അദ്ദേഹം ഇന്നലെ രാവിലെയാണ് ചൂരൽമലയിലെത്തിയത്. രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലങ്ങളും പാലം നിർമ്മിക്കുന്ന ഇടങ്ങളും അദ്ദേഹം സന്ദർശിച്ചു.

''രാജ്യത്തെ നടുക്കിയ ദുരന്തമാണ് വയനാട്ടിലേത്. സംസ്ഥാന സർക്കാർ നടത്തുന്നത് മികച്ച രക്ഷാപ്രവർത്തനങ്ങളും ഏകോപനങ്ങളുമാണ്. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും സംസാരിച്ചിട്ടുണ്ട്. പരാതികളേതുമില്ല. അല്ലെങ്കിലും ഇത് പരാതി പറയാനുള്ള സമയമല്ല. ആർമി,നേവി,എൻ.ഡി.ആർ.എഫ്,​എയർഫോഴ്സ് തുടങ്ങിയ കേന്ദ്രസേനകളുടെ മോണിറ്ററിംഗാണ് എന്റെ ചുമതല. പ്രധാനമന്ത്രിയും അമിത്ഷായും ഓരോ മണിക്കൂറിലും വിവരങ്ങൾ തേടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.