തുരുത്തി: തുരുത്തി എക് സർവ്വീസ് മെമ്പേഴ്‌സ് അസ്സോസിയേഷൻ തുരുത്തി ഗവൺമെന്റ് എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് കുടയും പഠന ഉപകരണങ്ങളും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സക്കറിയാസ് ചിറമുഖം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു ആലഞ്ചേരി, ട്രഷർ കെ.ഒ.ആന്റണി കാട്ടടി , ജോയിന്റ് സെകട്ടറി ജോസി ജോർജ് മണിയങ്കേരി, പി.കെ മണിയപ്പൻ, കുട്ടപ്പൻ നായർ, എം.ജി ഇടുക്കുള,സി.എസ് അശോകൻ, അലക്‌സാണ്ടർ ജോസഫ്, തോമസ് മാത്യു, സ്‌കൂൾ ഹെഡ്മിസ്ട്രസ് അനിത ജോൺ എന്നിവർ പങ്കെടുത്തു.