kumarkomm

കുമരകം : ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.ബിനു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജറും കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമായ എം.മധു അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, ഡോ.സുരഭി മുത്ത്, സതീഷ് ചന്ദ്രൻ, പി.ടി രഞ്ജുമോൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ ഡോ.എസ്.റീനമോൾ സ്വാഗതവും, ഡോ. ഇ.എൻ അഞ്ജു നന്ദിയും പറഞ്ഞു. നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനം പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.