പൊൻകുന്നം : നിയമസഭയിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും ഹൃദയം കിഴടക്കിയ വ്യക്തിയാണ് കെ.നാരായണക്കുറുപ്പെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കെ.നാരായണക്കുറുപ്പ് സ്റ്റഡി സെന്റർ പൊൻകുന്നത്ത് നടത്തിയ അനുസ്മരണവും, അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് എസ്. നായർ, മോഹൻ ചെന്നംകുളം, പി.എം.സലീം, ആർ.പ്രസാദ്, എ.എം.മാത്യു ആനിതോട്ടം, കെ.ആർ.തങ്കപ്പൻ, വി.പി.റെജി, ബിനോയ് വർഗീസ്, ടി. എസ്.ശ്രീജിത്ത്, റംല ബീഗം, ടി.എൻ.ഗിരീഷ് കുമാർ, ജെസ്സി സാജൻ എന്നിവർ പങ്കെടുത്തു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സ്വാഗതവും, സുമേഷ് ആൻഡ്രൂസ് നന്ദിയും പറഞ്ഞു.