quiz

കോട്ടയം: വായനപക്ഷാചരണത്തിന്റെ ഭാഗമായി അഞ്ചിന് ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പും, ജില്ലാ ഭരണകൂടവും, പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലാ ജയിലിനു സമീപമുള്ള ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ രാവിലെയും ഉച്ചകഴിഞ്ഞുമായാണ് മത്സരം. ഒരു സ്‌കൂളിൽനിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം/തിരിച്ചറിയൽ കാർഡ് എന്നിവ വേണം. ജീവനക്കാർക്ക് വ്യക്തിഗത മത്സരമാണ്. ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. https://tinyurl.com/yc5s7k5s എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. ഫോൺ: 04812562558, 9847998894.