മുണ്ടക്കയം: സി.എം.എസ് എൽ.പി സ്‌കൂളിന്റെ നേതൃത്വത്തിൽ ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ ഡോക്ടർമാരെ ആദരിച്ചു. പൂർവവിദ്യാർത്ഥികളായ ഡോ.എം.സി ജോസഫ്, ഡോ പി.അനിയൻ ശ്രീവിലാസം, പീപ്പിൾസ് ആശുപത്രിയിലെ ഡോ.ജയകുമാരി കെ.പി എന്നിവരെയാണ് ആദരിച്ചത്. അദ്ധ്യാപകരായ റിയ രാജൻ, ജിഷാ ജോൺ, ഷീന കെ.സി, പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം എബിസൺ എന്നിവർ പങ്കെടുത്തു