മുണ്ടക്കയം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുണ്ടക്കയം ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന കൗൺസിലർ ടി.വി.ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് കൊക്കയാർ മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ഡി.സി.സി അംഗം നൗഷാദ് വെംബ്ലി നയവിശദീകരണം നടത്തി. അനിത ഷാജി, റോബർട്ട് വലയിഞ്ചി, പി.ജെ.വർഗീസ്, പോൾ അഗസ്റ്റിൻ, വി.എസ്.സുഗതൻ, ടി.ജി.തങ്കമണി, ജി.രാധ, ലില്ലി മാത്യു, വി.എം.ജോസഫ്, കെ.ആർ.രഘു, ജോൺ വലയിഞ്ചി എന്നിവർ സംസാരിച്ചു.