hary

കോട്ടയം : കോട്ടയത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ഇറങ്ങിയ നനഞ്ഞ പടക്കമാണ് എം.പി എന്ന നിലയിലുളള ജോസ് കെ.മാണിയുടെ വികസന പട്ടികയെന്ന് ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ.ഹരി. രണ്ടു പതിറ്റാണ്ടോളം രാജ്യസഭയിലും, ലോക്‌സഭയിലുമായി കോട്ടയത്തെ പ്രതിനിധീകരിച്ച ജോസ് കോട്ടയം നഗരത്തിന്റെ വികസനത്തിന് എന്ത് സംഭാവനയാണ് നൽകിയത്. നഗരം ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുകയാണ്. വാഹന പാർക്കിംഗിന് ഇടയില്ലാത്ത അപൂർവം നഗരങ്ങളിലൊന്നാണ്. നാഗമ്പടം - കോടിമത ബൈപാസ് സ്വപ്‌നമായി തുടരുന്നു. ദീർഘ വീക്ഷണമില്ലാത്ത ജനപ്രതിനിധികളുടെ സംഭാവനയാണ് നഗരത്തിന്റെ ദുരിതാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.