job

കോട്ടയം : മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനുമായുള്ള സാഫ് തീരമൈത്രി പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇംഗ്ലീഷ് ,മലയാളം ടൈപ്പിംഗിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 2024 ജൂലായ് ഒന്നിന് 45 വയസ് കവിയരുത്. താത്പര്യമുള്ളവർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0481 2566823.