കോട്ടയം: റേഷൻ മേഖല തകർന്നാൽ വ്യാപാരികൾ മാത്രമല്ല കേരളത്തിലെ ജനങ്ങളും ദുരിതത്തിലാകുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജനറൽ കൺവീനർ ജോണി നെല്ലൂർ പറഞ്ഞു. 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് രാപ്പകൽ സമരം തിരുവനന്തപുരത്ത് നടത്തും. ഇതിന് ത്തിന് മുന്നോടിയായി കോട്ടയത്ത് നടത്തിയ മേഖലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി വർക്കിംഗ് ചെയർമാൻ ജി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കാടമ്പുഴ മൂസ, സി.മോഹനൻ പിള്ള, സി.പി ഷാജികുമാർ, ബിജു കൊട്ടാരക്കര, ടി.മുഹമ്മദാലി, സുരേഷ് കാരേറ്റ്, ശശി ആലപ്പുഴ, ജോൺസൺ വിളവിനാൽ, കെ.കെ ശിശുപാലൻ, ബാബു ചെറിയാൻ എന്നിവർ പങ്കെടുത്തു.