കോട്ടയം : ആർ.ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാമി വിവേകാനന്ദന്റെ സമാധി ദിനാചരണവും, പദ്മശ്രീ സി.ഐ.ഐസക്കിന് ആദരവും 4 ന് നടക്കും. രാവിലെ 10.30 ന് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടക്കുന്ന പരിപാടി ക്ഷത്രിയ ക്ഷേമസഭ ജില്ലാ
പ്രസിഡന്റ് ആത്മജവർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്യും. എം.എസ്.സാബു അദ്ധ്യക്ഷത വഹിക്കും. കുഞ്ഞ് ഇല്ലമ്പള്ളി, എൻ.സോമശേഖരൻ നായർ, കൈനകരി ഷാജി, ജി.ശ്രീകുമാർ, ഡോ.ബി.ഹേമചന്ദ്രൻ, സി.പി.മധുസൂദനൻ നായർ, എം.കെ.ശശിയപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.