kaduthuruthy-

കടുത്തുരുത്തി : കെ.എസ്.എസ്.പി.എ കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ട്രഷറിയ്ക്ക് മുന്നിൽ നടന്ന പെൻഷൻ പരിഷ്‌കരണ ദിനാചരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെയിംസ് പുല്ലാപള്ളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അദ്ധ്യക്ഷത വഹിച്ചു. കെ.ഡി പ്രകാശൻ, ശ്രീരാമചന്ദ്രൻ, സോമൻ കണ്ണമ്പുഞ്ചയിൽ, സാബു ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു. കാളികാവു ശശികുമാർ, ഫിലോമിന ജോസഫ്, ലീലാമ്മ ജിമ്മി, സുജാത രമണൻ, ഏലിയാമ്മ, സിസിലി സെബാസ്റ്റ്യൻ, ബേബിതോമസ്, ടി.എസ് ബാബു, സജിമോൻ, എം.യു സൈമൺ, യു.എൻ ശിവൻ ശ്രീകുമാർ, മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.