viswan

കോട്ടയം : കോട്ടയം ജില്ലയുടെ 75 വർഷത്തെ വളർച്ചയ്ക്ക് സാക്ഷിയായിട്ടുള്ള മുതിർന്ന സി.പി.എം നേതാവും, ഏറ്റുമാനൂർ എം.എൽ.എയുമായിരുന്ന

വൈക്കം വിശ്വൻ ശതാബ്ദി വർഷമായ 2049 ൽ കോട്ടയം എങ്ങനെയായിരിക്കണമെന്ന് കേരളകൗമുദിയോട് മനസ് തുറക്കുന്നു.

മനുഷ്യവിഭവശേഷിയിലും പ്രകൃതി സമ്പത്തിലും മുന്നിലായിട്ടും മറ്റു ജില്ലകളുമായി നോക്കിയാൽ അടിസ്ഥാന വികസനത്തിൽ കോട്ടയത്തിന്റെ വളർച്ച ഇത്രയും പോരാ. എ.ജെ.ജോൺ,​ പി.ടി.ചാക്കോ,​ പി.കെ.വാസുദേവൻ നായർ,​ ഉമ്മൻചാണ്ടി, കെ.എം.മാണി തുടങ്ങി ശക്തരായ രാഷ്ട്രീയനേതാക്കൾ ഏറെയുണ്ടായിട്ടും ജില്ലയുടെ വികസനത്തിൽ വലിയ സംഭാവന നൽകാനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കൃഷിയിൽ മുരടിപ്പ്

റബർ കൃഷി സാമ്പത്തിക രംഗത്ത് കുതിപ്പുണ്ടാക്കിയെങ്കിലും നെൽ, പച്ചക്കറി കൃഷി കുറഞ്ഞു. തെങ്ങിന് കാറ്റ് വീഴ്ച വന്നതോടെ കയർവ്യവസായം തകർന്നു. തടികളുടെ ക്ഷാമം പ്ലൈവുഡ് മേഖല ഇല്ലാതാക്കി. വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമുണ്ടായി. നഴ്സിംഗ് മേഖലയിലേക്ക് പലരും കടന്നതോടെ സാധാരണക്കാർക്കിടയിൽ സാമ്പത്തിക വളർച്ച ഉണ്ടായി. സാംസ്കാരിക രംഗത്തുണ്ടായ വലിയ മാറ്റം കോട്ടയത്ത് കാണാനാകുന്നില്ല.

വികസനത്തിൽ രാഷ്ട്രീയം അരുത്

വികസനം വരുമ്പോൾ സ്ഥലം നഷ്ടപ്പെടൽ അടക്കം പ്രശ്നങ്ങൾ ഉണ്ടാകാം. ജനങ്ങൾക്കുണ്ടാകുന്ന നേട്ടം ബോദ്ധ്യപ്പെടുത്തി സഹകരണം തേടണം. കൂടംകുളം വൈദ്യുതിലൈൻ വലിക്കുന്നതിൽ എതിർപ്പുണ്ടായപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി നിറുത്തിവച്ചു. പ്രകൃതി വാതക പൈപ്പ് സ്ഥാപിക്കലിലും, ദേശീയപാത റോഡ് വികസനത്തിലും ഇതുണ്ടായി. പിണറായി സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്താണ് ഇതെല്ലാം യാഥാർത്ഥ്യമാക്കിയത്. വികസനത്തിൽ രാഷ്ട്രീയം കലർത്തരുത്. കെ.റയിലിനെ എതിർക്കുന്നതിന് പിന്നിൽ ഇതാണ്.

ആകാശപാതയോടുള്ള എതിർപ്പ് അശാസ്ത്രീയമായതിനാൽ

വിമാനത്താവളവും, ശബരി പാതയും മാത്രം പോര

വ്യവസായ സാദ്ധ്യത ഉയർത്തിക്കൊണ്ട് വരണം

കാർഷിക രംഗത്ത് കൂടുതൽ സജീവമാകണം

നല്ലൊരു തൊഴിൽ സംസ്കാരം രൂപപ്പെടണം