വൈക്കം : ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രി ബ്രെയിൻ ആൻഡ് സ്‌പൈൻ സെന്ററിൽ ദേശീയ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു.
ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ഡോ.കെ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ ഡോ. ജാസർ മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. കമലാസനൻ.പി, ഡോ.സജീവ് എസ്. വടക്കേടം, ഡോ.മാർക്കോസ് വിൻസ്റ്റൺ, ഡോ.എ.കൃഷ്ണൻ, ഡോ.കുര്യൻ തോമസ്, ഡോ.ആനന്ദ് എം, ഡോ.വാസുദേവൻ വി, ഡോ.അംജാദ് ജമാലുദ്ദിൻ എന്നിവർ പങ്കെടുത്തു. ജെയിൻ സെബാസ്റ്റ്യൻ സ്വാഗതവും, വി.എൻ.ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു. അക്കരപ്പാടം ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ പ്രഥമാദ്ധ്യാപകൻ ഇ.ആർ.നടേശന്റെ നേതൃത്വത്തിലെത്തി ഡോക്ടർമാരെ ആദരിച്ചു.