മുണ്ടക്കയം : ഈ ട്രാൻസ്ഫോർമർ പണിയാവാനാണ് സാദ്ധ്യത. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റോഡിലാണ് സംരക്ഷണ വേലിയില്ലാതെ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ട്രാൻസ്ഫോർമർ അപകടഭീഷണിയാണ്. റോഡിനോട് ചേർന്നാണ് ട്രാൻസ്ഫോർമർ. വർഷങ്ങളായി സംരക്ഷണവേലിയില്ല. ചുറ്റുപാടും കാടു കയറിയും കിടക്കുന്നു. മഴക്കാലമായതിനാൽ വള്ളിപ്പടർപ്പുകളും കാടുകളും വൈദ്യതി കമ്പികളിൽ പടർന്ന് കയറിയാൽ വൈദ്യുതാഘാതം ഏൽക്കാനുള്ള സാദ്ധ്യതയുണ്ട്. സ്കൂളിലേക്ക് കുട്ടികൾ നടന്നുപോകുന്നത് ഈ ട്രാൻസ്ഫോർമറിന് അരികിലൂടെയാണ്.
എന്തെങ്കിലും അപകടം നടന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല. സംരക്ഷണവേലി നിർമ്മിക്കാൻ അടിയന്തര നടപടി ഉണ്ടാവണം.
-സ്കൂൾ അധികൃതർ
വിഷയം സംബന്ധിച്ച് വൈദ്യുതിവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. നിർമ്മാണത്തിന് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്