കോട്ടയം : ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് ശേഖരം പിടികൂടിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ.ഹരി ആവശ്യപ്പെട്ടു. കള്ളനോട്ട് നിർമ്മാണം ഭീകര പ്രവർത്തന സെല്ലുകളുടെ പ്രവർത്തനത്തിന്റെ ഒരു ഭാഗമാണ്. രാജ്യത്തിന്റെ സാമ്പത്തികനില തകർത്ത് സമാന്തര സാമ്പത്തിക വ്യവസ്ഥ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. വാഗമൺ ടൂറിസം, ശബരിമല സീസൺ എന്നിവ ലക്ഷ്യമിട്ടാണ് വ്യാജ കറൻസി നിർമ്മിക്കുന്നത്. സംസ്ഥാന പൊലീസും, ഇന്റലിജൻസും പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾക്ക് മാത്രമേ ഫലപ്രദമായ അന്വേഷണം നടത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.