ed

വൈക്കം: ശ്രീമഹാദേവ കോളേജിൽ ബി.ബി.എ, ബി.സി.എ തുടങ്ങിയ ഓണേഴ്‌സ് ബിരുദ കോഴ്‌സുകൾക്ക് ഓൾ ഇന്ത്യാ കൗൺസിൽ ഒഫ് ടെക്‌നിക്കൽ എഡ്യൂക്കേഷന്റെ അംഗീകാരം ലഭിച്ചു. ദേശീയ അംഗീകാരം ലഭിച്ച കോഴ്‌സുകൾ ഉൾപ്പെടെയുള്ള ഓണേഴ്‌സ് കോഴ്‌സുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് നിർവ്വഹിച്ചു. ദേശീയ സെമിനാറിന്റെ ഉദ്ഘാടനം കോർപ്പറേറ്റ് ട്രെയിനർ ടി.ആർ.എസ് മേനോൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.എസ്.ധന്യ അദ്ധ്യക്ഷത വഹിച്ചു. പി.കെ നിതിയ ആമുഖ പ്രഭാഷണം നടത്തി. പി.ടി.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ബി.മായ, ഡയറക്ടർ പി.ജി.എം നായർ, ആര്യ എസ് നായർ, സ്‌നേഹ എസ് പണിക്കർ, മാനിഷ കെ ലത്തീഫ്, ശ്രീലക്ഷ്മി ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു.