ngo

വൈക്കം: എൻ.ജി.ഒ അസോസിയേഷൻ വൈക്കം, കടുത്തുരുത്തി ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ശമ്പളപരിഷ്‌ക്കരണ ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് ഓഫീസ് പടിക്കൽ പ്രതിഷേധാഗ്‌നി നടത്തി. ശമ്പള പരിഷ്‌ക്കരണം ഉടൻ അനുവദിക്കുക, 6 ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പണമായി അനുവദിക്കുക, ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ സെക്രട്ടറി സോജോ തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സജിനി സജിനി ടി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സഞ്ജയ് എസ്. നായർ, ജി.സുരേഷ് ബാബു, റോബി.ജെ, ജഗദീഷ്, എൻ.എച്ച് ഹാരീഷ് എന്നിവർ പ്രസംഗിച്ചു.